2011-12 വര്‍ഷത്തെ കോളേജ് സ്പോര്‍ട്സ് മീറ്റ് 12-10-2011ന് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.കെ.വി നാരായണന് ഉദ്ഘാടനം ചെയ്തു.സഞ്ചു ചടങ്ങില്‍ സ്വാഗതം പറഞ്ഞു.കോളേജ് യൂനിയന്‍ ചെയര്മാന് സന്ദീപ് വി.സി അദ്ധ്യക്ഷത നിര്‍വഹിച്ചു.മനോജ് കെ.വി,നിഷ,ധന്യ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.ജനറല്‍ ക്യാപ്റ്റന്‍ രജീഷ് എം നന്ദിയര്‍പ്പിച്ച് സംസാരിച്ചു.
Thursday, 13 October 2011
സ്പോര്‍ട്സ് മീറ്റ്
2011-12 വര്‍ഷത്തെ കോളേജ് സ്പോര്‍ട്സ് മീറ്റ് 12-10-2011ന് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.കെ.വി നാരായണന് ഉദ്ഘാടനം ചെയ്തു.സഞ്ചു ചടങ്ങില്‍ സ്വാഗതം പറഞ്ഞു.കോളേജ് യൂനിയന്‍ ചെയര്മാന് സന്ദീപ് വി.സി അദ്ധ്യക്ഷത നിര്‍വഹിച്ചു.മനോജ് കെ.വി,നിഷ,ധന്യ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.ജനറല്‍ ക്യാപ്റ്റന്‍ രജീഷ് എം നന്ദിയര്‍പ്പിച്ച് സംസാരിച്ചു.
Friday, 16 September 2011
പി.ജി കോഴ്സ് ഉദ്ഘാടനം
കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് നെരുവംബ്രത്തിന് പുതുതായി അനുവദിച്ചുകിട്ടിയ പി.ജി കോഴ്സിന്റെ ഔപചാരിക ഉദ്ഘാടനം 16-9-2011 ന്, കല്യാശേരി നിയോചക മണ്ഡലം എം.എല്‍.എ ശ്രീ:ടി.വി രാജേഷ് നിര്‍വഹിച്ചു. കോളേജ് പ്രവർത്തനമാരംഭിച്ച് നാലു വർഷത്തിനുള്ളില്‍ തന്നെ പി.ജി കോഴ്സിന് അനുവാദം ലഭിച്ചു. M com, Ms c Computer Science, Ms c Electronics എന്നീ കോഴ്സുകളാണ് പുതുതായി ആരംഭിച്ചത്.
ഉദ്ഘാടനച്ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ:കെ.വി നാരായണന് സ്വാഗതം പറഞ്ഞു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ:സി.വി കുഞ്ഞിരാമന് ചടങ്ങിന്റെ അധ്യക്ഷത നിര്‍വഹിച്ചു. ചടങ്ങില്‍ , കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രി:എം.വി രാജീവന്, പി.ടി.എ പ്രസിഡന്റ് ശ്രീ:കമലാക്ഷന്‍, കോളേജ് യൂനിയന്‍ ചെയര്മാന് സന്ദീപ് വി.സി തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. പി.ടി.എ സെക്രട്ടറി ശ്രീ:മനോജ് കെ.വി ചടങ്ങില്‍ നന്ദിയര്‍പ്പിച്ച് സംസാരിച്ചു.ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് പയ്യന്നൂര്‍ സി.ഐ സുധാകരന് "യുവാക്കളും കുറ്റകൃത്യങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസെടുത്തു.
Subscribe to:
Posts (Atom)