കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് നെരുവംബ്രത്തിന് പുതുതായി അനുവദിച്ചുകിട്ടിയ പി.ജി കോഴ്സിന്റെ ഔപചാരിക ഉദ്ഘാടനം 16-9-2011 ന്, കല്യാശേരി നിയോചക മണ്ഡലം എം.എല്‍.എ ശ്രീ:ടി.വി രാജേഷ് നിര്‍വഹിച്ചു. കോളേജ് പ്രവർത്തനമാരംഭിച്ച് നാലു വർഷത്തിനുള്ളില്‍ തന്നെ പി.ജി കോഴ്സിന് അനുവാദം ലഭിച്ചു. M com, Ms c Computer Science, Ms c Electronics എന്നീ കോഴ്സുകളാണ് പുതുതായി ആരംഭിച്ചത്.
ഉദ്ഘാടനച്ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ:കെ.വി നാരായണന്‍ സ്വാഗതം പറഞ്ഞു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ:സി.വി കുഞ്ഞിരാമന്‍ ചടങ്ങിന്‍റെ അധ്യക്ഷത നിര്‍വഹിച്ചു. ചടങ്ങില്‍ , കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രി:എം.വി രാജീവന്‍, പി.ടി.എ പ്രസിഡന്റ് ശ്രീ:കമലാക്ഷന്‍, കോളേജ് യൂനിയന്‍ ചെയര്‍മാന്‍ സന്ദീപ് വി.സി തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. പി.ടി.എ സെക്രട്ടറി ശ്രീ:മനോജ് കെ.വി ചടങ്ങില്‍ നന്ദിയര്‍പ്പിച്ച് സംസാരിച്ചു.ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് പയ്യന്നൂര്‍ സി.ഐ സുധാകരന്‍ "യുവാക്കളും കുറ്റകൃത്യങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസെടുത്തു.
No comments:
Post a Comment